കനകപുര, കര്‍ണാടക, ഇന്ത്യ : തെങ്ങുകളാല്‍ ചുറ്റപ്പെട്ട ഈ അഞ്ച് മുറികളുള്ള ഗ്രാമ വിദ്യാലയത്തില്‍ ടീച്ചര്‍ രവീന്ദ്ര കെ. നാഗയ്യ ഇന്ന് ഏഴാം ക്ലാസിലെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സര്‍പ്രൈസ് കാത്തുവച്ചിട്ടുണ്ട്.
‘ആസിഡുകള്‍, ബേസുകള്‍, ലവണങ്ങള്‍’ എന്നതാണ് ഇന്നത്തെ സയന്‍സ് ക്ലാസിന്റെ വിഷയം. ലിറ്റ്മസ് സ്ട്രിപ്പുകള്‍, ഹൈഡ്രോക്ലോറിക് ആസിഡ്, ബേക്കിംഗ് സോഡ എന്നിവയ്ക്കുപുറമെ രവീന്ദ്ര ചെമ്പരത്തിപ്പൂവിലും നാരങ്ങയിലും നിന്നുള്ള ജ്യൂസ് ചെറിയ ബീക്കറുകളിലായും തയ്യാറാക്കിയിട്ടുണ്ട്.
നാരങ്ങകള്‍. ഒരു വിദ്യാര്‍ത്ഥി ചെമ്പരത്തിപ്പൂ ജ്യൂസില്‍ നാരങ്ങ കലര്‍ത്തുന്നത് കാണാന്‍ വിദ്യാര്‍ത്ഥികള്‍ മേശയ്ക്ക് ചുറ്റും തിങ്ങിക്കൂടുന്നു. അമ്ല സ്വഭാവം പ്രതിഫലിപ്പിച്ച് ലായനി പച്ചയായി മാറുന്നു. മറ്റൊരു വിദ്യാര്‍ത്ഥി ബേക്കിംഗ് സോഡയും ചെമ്പരത്തിപ്പൂ ജ്യൂസും കലര്‍ത്തുമ്പോള്‍ ലായനി പിങ്ക് നിറമാകുന്നു.
കുട്ടികളേ, ചെമ്പരത്തിപ്പൂ ജ്യൂസ് സ്വാഭാവിക പിഎച്ച് സൂചകമാണെന്ന് ആര്‍ക്കറിയാം?
ജനറേറ്റീവ് എഐ ഡിജിറ്റല്‍ അസിസ്റ്റന്റായ ശിക്ഷാ കോപൈലറ്റില്‍ നിന്നാണ് രവീന്ദ്രന് ഈ പ്രവര്‍ത്തനത്തിനുള്ള ആശയം ലഭിച്ചത്.പ്രവര്‍ത്തനങ്ങളും വീഡിയോകളും ക്വിസുമെല്ലാം ഉള്‍പ്പെടെ – മിനിറ്റുകള്‍ക്കുള്ളില്‍ പാഠ്യ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ച് സന്നദ്ധ സംഘടനയായ ശിക്ഷണ ഫൗണ്ടേഷന്‍ ഇംഗ്ലീഷിലും പ്രാദേശിക കന്നഡ ഭാഷയിലും പരീക്ഷിച്ചു.കര്‍ണാടക സംസ്ഥാനത്തെ 30 സ്‌കൂളുകളിലെ 30 അധ്യാപകര്‍ ഇതിനു നേതൃത്വം നല്‍കിയത്. മികച്ച റിസള്‍ട്ടണ് ടീച്ചര്‍മാര്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്പെഷ്യലൈസ്ഡ് ജനറേറ്റീവ് എഐ കോപൈലറ്റുകളെ വികസിപ്പിക്കുന്നതിനുള്ള മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയുടെ പ്ലാറ്റ്‌ഫോമായ പ്രോജക്ട് വെഎല്‍എല്‍എമ്മിന്റെ ഭാഗമാണ് ശിക്ഷാ കോപൈലറ്റ്. അധ്യാപകര്‍ മുതല്‍ കര്‍ഷകരും ചെറുകിട ബിസിനസുകാരും വരെ ഏവര്‍ക്കും പ്രാപ്യമാണിത്. ശിക്ഷ എന്നാല്‍ സംസ്‌കൃതത്തില്‍ വിദ്യാഭ്യാസമെന്ന് അര്‍ഥം.
ഇത് മൈക്രോസോഫ്റ്റ് അസൂര്‍ ഓപ്പണ്‍ എഐ സേവനത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ സ്‌കൂള്‍ പാഠ്യപദ്ധതിയും പഠനവുമായി സംയോജിപ്പിച്ചിരിക്കുന്നു. അസൂര്‍ കൊഗ്നിറ്റിവ് സേവനമുപയോഗിച്ച് പാഠ്യഭാഗങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കുന്നു.
ശിക്ഷാ കോപൈലറ്റുമാര്‍ രാജ്യത്തെ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകരുടെ ശ്രേണിക്ക് മതിയായ വിശ്രമം ലഭ്യമാക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സജീവവും ഊര്‍ജ്ജസ്വലവുമായി പാഠ്യഭാഗങ്ങള്‍ ആസ്വദിക്കാനുമാകും.
അധ്യാപകരുടെ വീക്ഷണകോണില്‍ നോക്കിയാല്‍ ക്ലാസിനായി തയ്യാറെടുക്കുന്ന സമയം ലാഭിക്കാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഒറ്റ പാഠഭാഗം എഴുതാന്‍ 40 മിനിറ്റ് വരെ ചെലവഴിച്ചിരുന്നതായി 15 വര്‍ഷമായി വെങ്കട്ടരായനഡോടി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ ശാസ്ത്രവും ഗണിതവും പഠിപ്പിച്ചുപോരുന്ന അധ്യാപകന്‍ രവീന്ദ്രപറയുന്നു. ”ഇപ്പോള്‍ 10 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് ഒരു പുതിയ പാഠം ഉള്‍ക്കൊള്ളാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.
അഞ്ച് അധ്യാപകരും 69 വിദ്യാര്‍ത്ഥികളുമുള്ള ഈ സ്‌കൂളില്‍, അവരുടെ മാതാപിതാക്കള്‍ കൂടുതലും മാവും പട്ടുനൂല്‍ പുഴുക്കളേയും വളര്‍ത്തുന്നവരാണ്. ഉപജീവനത്തിന് വിഭവങ്ങള്‍ കുറവായിരിക്കും. അതുകൊണ്ട് ആവശ്യാനുസരണം രവീന്ദ്ര പ്ലാന്‍ പരിഷ്‌കരിക്കുന്നു. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ സാമഗ്രികള്‍ ഇല്ലെങ്കില്‍ ശിക്ഷാ കോപൈലറ്റിനോട് മറ്റൊരു ആശയം ചോദിക്കുന്നു, തനിക്കു യോജിക്കുന്നത്. ഒരു വീഡിയോ ദൈര്‍ഘ്യമേറിയതാണെങ്കില്‍, ചെറുതൊന്ന് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം നിലയ്ക്ക് അനുസൃതം അസൈന്‍മെന്റുകള്‍ പരിഷ്‌കരിക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും കഴിയും.
”ചോക്കും ബ്ലാക്ക്‌ബോര്‍ഡും ഉള്ള പഴയ രീതി ഇപ്പോള്‍ പര്യാപ്തമാകില്ല ‘ എന്ന് രവീന്ദ്ര പറഞ്ഞു. ”ശിക്ഷ മുഖേന സമയം ലാഭിക്കാനാകുന്നതിനാല്‍ മക്കള്‍ക്കൊപ്പം എനിക്ക് കൂടുതല്‍
വിപുലമായ ക്ളാസുകള്‍
പാഠ പദ്ധതികള്‍ സൃഷ്ടിക്കുന്നത് എല്ലായ്‌പ്പോഴും ശ്രമകരമായ ജോലിയാണ്. ഒരു അധ്യാപകന്‍ സര്‍ക്കാര്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും തുടക്കമിടുന്നു. തുടര്‍ന്ന് സ്‌കൂളിന്റെ വിഭവങ്ങള്‍, പഠിതാക്കളുടെ ഘടന, അധ്യാപകന്റെ പ്രാപ്തി എന്നിവയെ അടിസ്ഥാനമാക്കി മറ്റൊന്ന് സൃഷ്ടിക്കുന്നു അത് വേണ്ടത്ര ബുദ്ധിമുട്ടുള്ളതല്ലെങ്കില്‍, സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വീഡിയോകളിലും ആകൃഷ്ടരായ തലമുറയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കണം.
മറ്റെവിടത്തെയും കാള്‍ വലുപ്പം കൂടിയ ക്ലാസ് മുറികള്‍ അധ്യാപകരെ കുഴയ്ക്കുമെന്നതാണ് അടുത്ത പ്രശ്നം. യുനെസ്‌കോ ഡേറ്റ പ്രകാരം ഇന്ത്യന്‍ പ്രൈമറി സ്‌കൂളുകളില്‍ ഓരോ 33 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകന്‍ എന്നതാണ് നില. ലോക ശരാശരി 23 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ്. ചൈനയില്‍ 1:16; ബ്രസീലില്‍ 1:20, വടക്കേ അമേരിക്കയില്‍ 1:14 എന്നതാണ് അധ്യാപക – വിദ്യാര്‍ത്ഥി അനുപാതം.
ഇന്ത്യയില്‍, ആളുകള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറുമ്പോള്‍, നഗര ക്ലാസ് വലുപ്പങ്ങള്‍ 40 നും 80 നും ഇടയില്‍ വിപുലമാകാമെന്ന് ബെംഗളൂരു ആസ്ഥാനമായ ശിക്ഷണ ഫൗണ്ടേഷന്‍ പറയുന്നു.
വര്‍ഷങ്ങളായി, കുറഞ്ഞ വരുമാനമുള്ള ആളുകള്‍ പോലും പണം കടം വാങ്ങി മക്കളെ സ്വകാര്യ സ്‌കൂളിലേക്ക് അയയ്ക്കുകയാണെന്നു സിഇഒ പ്രസന്ന വടയാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ വളര്‍ന്ന വടയാര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലേക്ക് മാറി. ടെക്സാസിലെ ഓസ്റ്റിനില്‍ വിജയകരമായ ഒരു സോഫ്റ്റ്വെയര്‍ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് ടെക്സസ് എ & എം യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി. 2007-ല്‍ ഇന്ത്യ ശിക്ഷണയുടെ സാരഥിയാകാന്‍ ഇന്ത്യയിലേക്ക് മടങ്ങി. അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ട്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സുസ്ഥിരമായി ഉയര്‍ത്തി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക എന്നതാണ് ശിക്ഷണ ഫൗണ്ടേഷന്റെ ലക്ഷ്യം.
‘എന്തുകൊണ്ടാണ് ഞാന്‍ ശിക്ഷണയില്‍ ചേര്‍ന്നതെ’ന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ വടയാര്‍ പറഞ്ഞു, ”ഞാന്‍ അവരോട് പറയും, അതവസാനിപ്പിക്കാന്‍.’
സര്‍ക്കാരിന് സ്വീകരിക്കാവുന്ന ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഇടപെടലുകള്‍ക്ക് ശിക്ഷണ അറിയപ്പെടുന്നു. അത് ഇപ്പോള്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, 50,000 സ്‌കൂളുകള്‍ ഉള്‍ക്കൊള്ളുകയും മൂന്ന് ദശലക്ഷം വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുകയും ചെയ്യുന്നു.
ശിക്ഷണയുടെ പ്രേരണ പ്രോജക്റ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് നേതാക്കളാകാനും സ്ഥിരമായ ഹാജര്‍ മുതല്‍ അക്കാദമിക്, സ്‌പോര്‍ട്‌സ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് വരെ പ്രതിഫലം നല്‍കാനും അവസരമൊരുക്കുന്നു. സമ്മാനമായി കിട്ടുന്ന തിളങ്ങുന്ന ഫോയില്‍ നക്ഷത്രങ്ങള്‍ ശേഖരിക്കാനും അവരുടെ ഷര്‍ട്ടുകളില്‍ സേഫ്റ്റി പിന്‍ ചെയ്യാനും കഴിയുന്നത് കുട്ടികള്‍ക്ക് പ്രചോദനം പകരുന്നു. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ നേട്ടം എന്താണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയുന്നു.
പ്രേരണ 2018ല്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുകയും സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അധ്യാപകര്‍ പാഠങ്ങള്‍ക്കായി തയ്യാറെടുക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് വടയാര്‍ ശ്രദ്ധിച്ചു. ഒരു പരിഹാരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ ശരിയായ സാങ്കേതികവിദ്യ തീര്‍പ്പാക്കാതെ ഉപേക്ഷിച്ചു. 2023-ന്റെ തുടക്കത്തില്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യ
ശിക്ഷാ കോപൈലറ്റിനൊപ്പം സന്ധിച്ചപ്പോള്‍പ്പോള്‍ വളര്‍ച്ചയെപ്പറ്റി ചിന്തിച്ചത് വടയാര്‍ ഓര്‍മ്മിക്കുന്നു.
ബഹുജനങ്ങള്‍ക്കായി ജനറേറ്റീവ് എഐ
ശിക്ഷണ അന്വേഷിച്ചുവന്ന സാങ്കേതിക പരിഹാരമാണ് മൈക്രോസോഫ്റ്റില്‍ കണ്ടെത്തിയത്. സ്‌കൂളുകളില്‍ തങ്ങളുടെ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിനുള്ള അവസരമായാണ് ശിക്ഷണയെ മൈക്രോസോഫ്റ്റ് കണ്ടത്. ഒരുപക്ഷേ ഇന്ത്യക്കുമപ്പുറത്ത് കൂട്ട ഏറ്റെടുക്കലിന് അത് വഴിയൊരുക്കി.
‘ഇതൊരു ആഗോള പ്രശ്നമാണ്,’ വടയാര്‍ പറഞ്ഞു. ”വിദ്യാഭ്യാസ ആവാസവ്യവസ്ഥയ്ക്ക് ക്ലാസിലെ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അധ്യാപകര്‍ക്കു വിദ്യാര്‍ത്ഥികളുടെ നിലവാരമുയര്‍ത്താന്‍ കഴിയുന്നില്ല. കുട്ടികള്‍ ഏറെ കൂടുതല്‍ പ്രതീക്ഷിക്കുന്നു.’
അക്ഷയ് നമ്പിയും തനൂജ ഗാനുവും മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയില്‍ ശിക്ഷാ കോപൈലറ്റിലെ ഗവേഷകരാണ്. മറ്റു പ്രോജക്ടുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
”ഒരു വര്‍ഷം മുമ്പ്, ജനസംഖ്യ നിരക്കുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ലോക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജെനറേറ്റിവ് എഐ എങ്ങനെ പ്രയോഗിക്കാമെന്ന് നോക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.’
ഗാനു പറഞ്ഞു. നമ്പി കൂട്ടിച്ചേര്‍ത്തു, ”ഉപയോക്താക്കള്‍ എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു ഗവേഷണ വാഹനമാണ് ശിക്ഷാ കോപൈലറ്റ്. ഉപയോക്തൃ ഫീഡ്ബാക്ക് നേടി മൊത്തത്തിലുള്ള കോപൈലറ്റ് അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിട്ടത്.’
വന്‍തോതിലുള്ള ഡാറ്റ സമന്വയിപ്പിക്കുന്ന വലിയ ഭാഷാ മോഡലുകളിലാണ് (ഘഘങ)െ ജനറേറ്റീവ് എഐ ടൂളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടെക്സ്റ്റ്, കോഡ്, ഇമേജുകള്‍ എന്നിവയും മറ്റും സൃഷ്ടിക്കാന്‍. എന്നാല്‍ ഫലങ്ങള്‍ അപൂര്‍ണ്ണമായിരിക്കാം. സമീപ മാസങ്ങളില്‍, ഗവേഷകര്‍ നിര്‍ദ്ദിഷ്ട ഡൊമെയ്ന്‍ അറിവ് ചേര്‍ത്തുകൊണ്ട് കൃത്യത മെച്ചപ്പെടുത്താന്‍ ശ്രമിച്ചു – ഇവിടെ, കര്‍ണാടക സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ കരിക്കുലം ആണ് വിഷയമായത്.
ആ വിജ്ഞാന അടിത്തറയില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കുന്നത് പിശകുകളുടെ സാധ്യത കുറയ്ക്കുന്നുവെന്നു നമ്പി പറഞ്ഞു. ആ ഇന്‍ഫര്‍മേഷന്‍ തുടര്‍ന്ന് പാഠ്യപദ്ധതി സൃഷ്ടിക്കുന്ന എല്‍ എല്‍ എമ്മിലേക്ക് കൊണ്ടുവന്നു ലെസ്സന്‍ പ്ലാന്‍ തയ്യാറാക്കുന്നു. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉള്‍പ്പെടുന്ന കോപൈലറ്റ് മള്‍ട്ടിമോഡല്‍ ഇന്റര്‍നെറ്റില്‍ നിന്ന് പൊതുവായി ലഭ്യമായ വീഡിയോകളും ശേഖരിക്കുന്നു. ഒടുവില്‍, അസൂര്‍ ഓപ്പണ്‍ എഐ സേവന ഉള്ളടക്ക ഫില്‍ട്ടറുകളും ബില്‍റ്റ്-ഇന്‍ പ്രോംപ്റ്റുകളും അനുചിതമായ ഉള്ളടക്കം ഒഴിവാക്കുന്നു, ഉദാഹരണത്തിന്,വംശീയമോ ജാതിയുമായി ബന്ധപ്പെട്ടതോ ആയ പ്രശ്നങ്ങള്‍. അതിലൂടെ, ടീച്ചര്‍ ‘ലൂപ്പിലെ വിദഗ്ദ്ധനാണ്’ എന്ന് നമ്പി പറഞ്ഞു. ശിക്ഷാ കോപൈലറ്റുമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ബന്ധമില്ല.
2023 ഡിസംബര്‍ അവസാനം, ശിക്ഷണ ഫൗണ്ടേഷന്‍ അധ്യാപകരെ അവരുടെ ശിക്ഷ അനുഭവത്തെക്കുറിച്ച് സര്‍വേ നടത്തി.അഞ്ച് പേര്‍ നഗരങ്ങളിലെ സ്‌കൂളുകളില്‍ നിന്നും 25 പേര്‍ ഗ്രാമീണ സ്‌കൂളുകളില്‍ നിന്നുമുള്ളവരായിരുന്നു. ഭൂരിഭാഗം പേരും കന്നട ഭാഷയില്‍ പഠിപ്പിക്കുന്നവരായിരുന്നു. ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നത് വെറും ആറ് പേര്‍ മാത്രം.
പ്രതികരിച്ചവരില്‍ ബഹുഭൂരിപക്ഷവും ശിക്ഷാ കോപൈലറ്റ് തങ്ങളുടെ പാഠ്യപദ്ധതി തയ്യാറാക്കുന്നതിന്റെ സമയദൈര്‍ഘ്യം ഒരു മണിക്കൂറില്‍ നിന്ന് വെട്ടിക്കുറച്ചതായി പറഞ്ഞു.അഞ്ച് മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് സമയമെടുത്തത്. 90 ശതമാനം പേരും പറഞ്ഞത് ചെറിയ ചില ഭേദഗതികള്‍ മാത്രമേ ആവശ്യമായുള്ളൂ എന്നാണ്. ഓരോ അധ്യാപകനും ഓരോ ആഴ്ചയും ശരാശരി മൂന്ന് മുതല്‍ നാല് വരെ പാഠ്യപദ്ധതികള്‍ സൃഷ്ടിച്ചു.
‘ഓരോ ക്ലാസും സജീവം ‘
ഈ സംവിധാനം പരീക്ഷിക്കുന്ന അധ്യാപകരുടെ ചെറിയ കൂട്ടത്തില്‍, ഇത് ഇതിനകം തന്നെ ഒരു മാറ്റമുണ്ടാക്കി. നെലമംഗല പട്ടണത്തിലെ ബസവനഹള്ളി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂള്‍
ഓറഞ്ചും ലൈംഗ്രീന്‍ നിറത്തില്‍ ചായം പൂശിയ എല്‍ ആകൃതിയിലുള്ള കെട്ടിടമാണ്. പൊടിപിടിച്ച സ്‌കൂള്‍ മുറ്റം. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഒത്തുകൂടുകയും കളിക്കുകയും ചെയ്യുന്നു. സ്‌കൂളില്‍ 13 അധ്യാപകരും 438 കുട്ടികളും. ശരാശരി ക്ലാസ് വലിപ്പം 30.
ശിക്ഷാ കോപൈലറ്റിനെ പരീക്ഷിച്ച ശാസ്ത്ര-ഗണിത അധ്യാപിക മഹാലക്ഷ്മി അശോക് പറയുന്നത്, ക്ലാസ്സില്‍ കൂടുതല്‍ ആക്റ്റിവിറ്റികള്‍ ചെയ്യുന്നതിന് സമയം ലഭിച്ചു.
കര്‍ണാടകത്തിലെ പ്രമുഖരുടെ ഛായാചിത്രങ്ങള്‍ കൊണ്ട് ചുവരുകള്‍ അദ്ധ്യാപകര്‍ ക്‌ളാസ് മുറികളുടെ ചുമരുകള്‍ അലങ്കരിച്ചിട്ടുണ്ട്. അധ്യാപകരുടെ മീറ്റിംഗ് റൂമില്‍ ഇരുന്നു പറഞ്ഞുകൊണ്ട് മഹാലക്ഷ്മി ടീച്ചര്‍ തന്റെ ലാപ്‌ടോപ്പ് ഓണാക്കി ശിക്ഷാ കോപൈലറ്റ് തുറക്കുന്നു.
ആദ്യ പേജ് ഡ്രോപ്പ്-ഡൗണ്‍ മെനു. വിദ്യാഭ്യാസ ബോര്‍ഡ്, മീഡിയം തിരഞ്ഞെടുക്കുക (ഇംഗ്ലീഷ് അല്ലെങ്കില്‍ ഇപ്പോള്‍ കന്നട, വരാനിരിക്കുന്ന മറ്റ് പ്രാദേശിക ഭാഷകള്‍ക്കൊപ്പം), ക്ലാസ്, സെമസ്റ്റര്‍, വിഷയം (നിലവില്‍ ഇംഗ്ലീഷ്, കണക്ക്, സാമൂഹിക ശാസ്ത്രവും ശാസ്ത്രവും) പിന്നെ ടോപ്പിക്ക്.
മഹാലക്ഷ്മി സയന്‍സ് തിരഞ്ഞെടുത്ത് ‘രക്തചംക്രമണ സംവിധാനം’ എന്ന് ടൈപ്പ് ചെയ്യുകയും ദൈര്‍ഘ്യം: 40 മിനിറ്റ് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. തല്‍ക്ഷണം, ശിക്ഷ കോപൈലറ്റ്
ഒരു പിഡിഎഫ് , പവര്‍ പോയിന്റ് സ്ലൈഡുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ്ഔട്ട് എന്നിവ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷനോടുകൂടി – ഒരുമിച്ച് ഒരു പാഠ്യ പദ്ധതി സൃഷ്ടിക്കുന്നു. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍, വീഡിയോകള്‍, വിലയിരുത്തല്‍ എന്നിവയ്‌ക്കൊപ്പം ഓരോ ഉപവിഭാഗത്തിനും ശേഷം, ജനറേറ്റ് ചെയ്തത് റേറ്റുചെയ്യാനുള്ള ഇമോജികള്‍ മൂന്നെണ്ണം തിരഞ്ഞെടുക്കാനും അവസരമുണ്ട്.
.
മഹാലക്ഷ്മി പറഞ്ഞു, നേരത്തെ ഹൃദയ സംവിധാനം പഠിപ്പിക്കുമ്പോള്‍, ബ്ലാക്ക്ബോര്‍ഡില്‍ ഹൃദയത്തിന്റെ ഡയഗ്രം വരച്ചിട്ട് അതിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് സംസാരിച്ചിരുന്നത്. അടുത്തിടെ, ടീച്ചര്‍ ഒരു പുതിയ പ്രവര്‍ത്തനം പരീക്ഷിച്ചു. ശിക്ഷാ കോപൈലറ്റ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ്. ഓരോ വിദ്യാര്‍ത്ഥിയും അവരുടെ പള്‍സ് കണ്ടുപിടിക്കാന്‍ കൈത്തണ്ടയില്‍ ഒരു വിരല്‍ വയ്ക്കുകയും അളക്കുകയും ചെയ്യുന്നു. മിനിറ്റിലെ സ്പന്ദനങ്ങള്‍. അവര്‍ ഫലങ്ങള്‍ താരതമ്യം ചെയ്യുകയും ഹൃദയമിടിപ്പ് ചിലര്‍ക്ക് വേഗതയേറിയതോ മന്ദഗതിയിലുള്ളതോ ആയത് എന്തുകൊണ്ടാണെന്ന് ചര്‍ച്ചയും ചെയ്തു.
ഒരു കോപൈലറ്റ് നിര്‍ദ്ദേശിച്ച പ്രവര്‍ത്തനം – ഒരു ബ്ലഡ് ടൈപ്പിംഗ് ലാബ് – സാധ്യമല്ലായിരുന്നു. എന്നാല്‍ മറ്റൊരു പ്രവര്‍ത്തനം – ഒരാളുടെ രക്തസമ്മര്‍ദ്ദം എടുക്കല്‍ – സാധ്യമായേക്കാം. കുട്ടികള്‍ക്ക് പരീക്ഷിക്കാനായി അടുത്ത തവണ വീട്ടില്‍ നിന്ന് രക്തസമ്മര്‍ദ്ദ കഫ് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാലക്ഷ്മി.
”തീര്‍ച്ചയായും, കുട്ടികള്‍ ഈ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നു,” 20 വര്‍ഷമായി പഠിപ്പിക്കുന്ന മഹാലക്ഷ്മി പറഞ്ഞു. നിലവിലെ ആക്ടിംഗ് സ്‌കൂള്‍ മേധാവിയാണ് മഹാലക്ഷ്മി. ”ഓരോ ക്ലാസും കൂടുതല്‍ സജീവമാകുകയാണ്. പഠനം വളരെ എളുപ്പമായി.’
‘പദാര്‍ത്ഥങ്ങളുടെ വേര്‍തിരിവ്’ എന്ന വിഷയത്തില്‍ അടുത്തിടെ നടന്ന ഒരു സയന്‍സ് ക്ലാസ്സില്‍ ടീച്ചര്‍ പാഠം വിശദീകരിക്കാന്‍ അരിയും ഗോതമ്പും മണലും വെള്ളവും കൊണ്ടുവന്നു. മുഴുവന്‍ വെള്ള യൂണിഫോം ധരിച്ച, മുടിയുള്ള പെണ്‍കുട്ടികളുടെ ആറാം ക്ലാസ്സ്. പരീക്ഷണത്തിന്റെ ആശയങ്ങള്‍ അതിനകം കുട്ടികള്‍ മനസ്സ്സിലാക്കിയിരുന്നു. മഹാലക്ഷ്മി കടന്നുപോകുമ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു:
‘ഹാന്‍ഡ്പിക്കിംഗ്! വിന്നോവിങ് ! സെഡിമെന്റേഷന്‍ ! ഫില്‍ട്ടറേഷന്‍!’ ഇത്യാദി.
ടീച്ചര്‍ മുമ്പ് ഈ രീതിയില്‍ പഠിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ”ഇല്ല,” ടീച്ചര്‍ പറഞ്ഞു, തല കുലുക്കി, ”കാരണം ഇപ്പോള്‍ കൂടുതല്‍ സമയം കിട്ടുന്നു. ‘
പാഠ പദ്ധതികള്‍ക്കപ്പുറം
മാര്‍ച്ചില്‍ അധ്യയന വര്‍ഷാവസാനത്തോടെ പൈലറ്റ് 100 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് അടുത്ത ഘമെന്നു ശിക്ഷണ ഫൗണ്ടേഷന്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സ്മിത വെങ്കിടേഷ് പറഞ്ഞു. തുടര്‍ന്ന് ഏപ്രിലില്‍ ടീം മികച്ചതായി റേറ്റുചെയ്ത പാഠപദ്ധതികള്‍ ക്യൂറേറ്റ് ചെയ്യാന്‍ ആരംഭിക്കും. അതിനാല്‍ അധ്യാപകര്‍ക്ക് പുതിയ പ്ലാനുകള്‍ സൃഷ്ഠിക്കുന്നതിനു പകരം നിലവിലുള്ളവ പരിഷ്‌കരിക്കാനാകും.
അമേരിക്കയില്‍ പഠിച്ച് ജോലി സമ്പാദിച്ചശേഷം 11 വര്‍ഷം മുമ്പ് ശിക്ഷണയില്‍ ചേര്‍ന്ന സ്മിത പറഞ്ഞു, അധ്യാപകര്‍ നേരിടുന്ന അസംഖ്യം വെല്ലുവിളികള്‍ മനസ്സിലാകാണാനെത്തിയതെന്ന്.
‘സര്‍ക്കാര്‍ സ്‌കൂളുകള്‍ നല്ലതല്ലെന്ന ധാരണയുണ്ടെ’ന്നും അവര്‍ പറഞ്ഞു. ”എന്നാല്‍ ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല. അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിനേക്കാളുമേറെ വളരെയധികം ചെയ്യുന്നു:വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല, നേടുകയും ചെയ്യുക, അവര്‍ക്ക് യൂണിഫോം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്തുക, സെന്‍സസ് നടത്തുക തുടങ്ങിയവ. സമയ പരിമിതികള്‍ക്കുള്ളില്‍ മികച്ച കാര്യങ്ങള്‍ നല്‍കാന്‍ അധ്യാപകരെ സഹായിക്കാന്‍ ശിക്ഷാ കോപൈലറ്റിന് കഴിയും.’
ഒരുപക്ഷേ ഭാവിയില്‍, ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ അല്ലെങ്കില്‍ മറ്റ് ജോലികളില്‍ സഹായിക്കാനും ശിക്ഷാ കോപൈലറ്റിന് കഴിയും’ സ്മിത പറഞ്ഞു. ഒരുപക്ഷെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനും കഴിയും.”എഐ ആവേശകരമാണ്, അതെ,” അവള്‍ പറഞ്ഞു. ”എന്നാല്‍ എല്ലാറ്റിനുമൊടുവില്‍ അതിന് അധ്യാപകനെ സഹായിക്കാന്‍ കഴിയുമോ, വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ കഴിയുമോ?’
കഥയുടെ ആദ്യ ചിത്രം: ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ കനകപുരയിലുള്ള വെങ്കിട്ടരായനദൊഡ്ഡി സർക്കാർ ഹയർ പ്രൈമറി സ്‌കൂളിൽ സയൻസ് ഏഴാം ക്ലാസ്സിനോടൊപ്പം അധ്യാപകൻ രവീന്ദ്ര കെ നാഗയ്യ. മൈക്രോസോഫ്റ്റിനായി സെൽവപ്രകാശ് ലക്ഷ്മണൻ എടുത്ത ഫോട്ടോ.